പൊന്നാനി: ശ്രീലങ്കയില്‍നിന്ന് ഗോവയിലെ പനാജിയിലേക്കുള്ള യാത്രാമധ്യേ പൊന്നാനി തീരത്ത് നങ്കൂരമിട്ട ബാര്‍ജില്‍നിന്ന് കരയിലേക്കുവന്ന ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. രണ്ടുദിവസം ചോദ്യംചെയ്തശേഷമാണ് ബാര്‍ജിലെ ജീവനക്കാരായ ഗുജറാത്ത് സ്വദേശി പര്‍ശോത്തന്‍ഭായി ദണ്ഡല്‍, മഹാരാഷ്ട്ര സ്വദേശി അബ്ദുല്‍ ഖലീജ് എന്നിവരെ വിട്ടയച്ചത്.
ശനിയാഴ്ച ഉച്ചയോടെയാണ് കപ്പലില്‍ ചരക്കുകള്‍ കയറ്റാനും ഇറക്കാനും ഉപയോഗിക്കുന്ന എം.വി.ഡബ്ലി.യു എന്ന പേരുള്ള കൂറ്റന്‍ ബാര്‍ജ് പൊന്നാനി തീരത്തിനടുത്ത് നങ്കൂരമിട്ടത്. അബ്ദുല്‍ ഖലീജും പര്‍സോത്തന്‍ ഭായിയും മീന്‍പിടിത്തബോട്ടുവഴി കരയിലേക്ക് വന്നപ്പോഴാണ് കടല്‍സുരക്ഷാ ജാഗ്രതാസമിതി വിവരം നല്‍കിയതിനെത്തുടര്‍ന്ന് പൊന്നാനി പോലീസും പോര്‍ട്ട് അധികൃതരുംചേര്‍ന്ന് കസ്റ്റഡിയിലെടുത്തത്.
ഗുജറാത്ത് ജാംനഗര്‍ സ്വദേശി ശ്രീജി ഷിപ്പിങ് കമ്പനി ഉടമ ജിതേന്ദ്രഹരിദാസ് രാജിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കൂറ്റന്‍ ബാര്‍ജ്. പൊന്നാനി കടലില്‍ നങ്കൂരമിട്ട് കിടക്കുന്ന ബാര്‍ജില്‍ കോസ്റ്റല്‍ പോലീസ്, കോസ്റ്റ് ഗാര്‍ഡ്, കസ്റ്റംസ്, എക്‌സൈസ്, റവന്യു ഇന്റലിജന്‍സ്, പൊന്നാനി സി.ഐ എ.ജെ. ജോണ്‍സണ്‍, പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ എന്നിവര്‍ ഞായറാഴ്ചയും തിങ്കളാഴ്ചയുമായി വിശദമായി പരിശോധന നടത്തയിരുന്നു.
ബാര്‍ജില്‍ രണ്ട് ജെ.സി.ബികള്‍ മാത്രമാണ് കണ്ടെത്തിയത്. കൂറ്റന്‍ ബാര്‍ജിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളെല്ലാം കൃത്യമായിരുന്നു. ഇതിലൊന്നും അപാകതയില്ലെന്ന് കണ്ടതിനെത്തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്ത രണ്ട് ജീവനക്കാരെ പോലീസ് തിങ്കളാഴ്ച വൈകുന്നേരത്തോടെ വിട്ടയച്ചത്. ശ്രീലങ്കയിലേക്ക് പോകുന്നതിനുള്ള സര്‍ട്ടിഫിക്കറ്റും ബാര്‍ജ് അധികൃതര്‍ എടുത്തിരുന്നു. പോര്‍ട്ടിന്റെ ക്ലിയറന്‍സ് കൂടി ലഭിച്ചാല്‍ ഈ ബള്‍ക് കാര്‍ഗോ കണ്ടെയ്‌നര്‍ (ബാര്‍ജ്) പൊന്നാനി തീരം വിടും. പന്ത്രണ്ടോളം ജീവനക്കാരാണ് ബാര്‍ജിലുള്ളത്.
© *NEWS 4 PALAKKAD*📰📶
(Online malayalam news portal)
Whatsapp ഗ്രൂപ്പിൽ add ചെയ്യാൻ താഴെക്കാണുന്ന നമ്പറിൽname place അയക്കുക.
📲+91 8089332768
Maximium share.
