*NEWS4⃣PALAKKAD*
(Online malayalam news portal)
*03/01/2017*
പരപ്പനങ്ങാടി: ജില്ലയിലേക്ക് കഴിഞ്ഞവര്‍ഷമുണ്ടായത് ലഹരിമരുന്നിന്റെ വന്‍തോതിലുള്ള വരവെന്ന് തെളിയിച്ച് എക്‌സൈസിന്റെ ലഹരിവേട്ടയുടെ കണക്കുകള്‍. 2015ല്‍ ഒന്‍പതുകിലോ കഞ്ചാവ് പിടികൂടിയ സ്ഥാനത്ത് 2016-ല്‍ 172 കിലോ കഞ്ചാവാണ് ജില്ലയുടെ വിവിധ റെയ്ഞ്ച് ഓഫീസുകള്‍ മുഖേന പിടികൂടിയത്. മദ്യംപിടിച്ച കണക്കിലും 50ശതമാനത്തിലേറെയാണ് വര്‍ധനവ്. കഴിഞ്ഞവര്‍ഷം 10407 ലിറ്റര്‍ വിവിധതരത്തിലുള്ള മദ്യമാണ് പിടികൂടിയത്. 4787 ലിറ്റര്‍ വാഷ്, 3982 ലിറ്റര്‍ വിദേശമദ്യം, 1453 ലിറ്റര്‍ ബിയര്‍, മാഹിയില്‍നിന്നുള്ള മദ്യം 640 ലിറ്റര്‍, 111 ലിറ്റര്‍ വാറ്റുചാരായം, 10 ലിറ്റര്‍ കള്ള് എന്നിവയാണ് മദ്യത്തിന്റെ കണക്കില്‍ പിടിച്ചത്. മദ്യംപോലെത്തന്നെ ലഹരിയുള്ള അരിഷ്ടം പിടികൂടിയത് 1921 ലിറ്ററാണ്. രണ്ട് ബ്രൗണ്‍ഷുഗര്‍ കേസുകളില്‍ 38 ഗ്രാമും അപൂര്‍വ ലഹരിപദാര്‍ഥമായ ഒ.പി.എം. ഒരു ഗ്രാമും ജില്ലയില്‍ പിടിച്ചെടുത്തു. 1344 അബ്കാരിക്കേസുകളും 316 ലഹരി ഉപയോഗ കേസുകളുമടക്കം മൊത്തം 1660 കേസുകളാണ് എക്‌സൈസ് രജിസ്റ്റര്‍ചെയ്തത്. ഇത്രയുംകേസുകളില്‍ 1594 പേരെ അറസ്റ്റുചെയ്തു. 3252 കേസുകളാണ് പുകയില ഉത്പന്നങ്ങളുടെ വില്പനയും ഉപയോഗത്തിനുമായി പിടികൂടിയത്. അറസ്റ്റിലായവരില്‍ 17പേര്‍ കുട്ടികളാണെന്നതും അതിശയമാണ്. കാളികാവ്, മഞ്ചേരി, പെരിന്തല്‍മണ്ണ റെയിഞ്ച് ഓഫീസുകളില്‍നിന്നാണ് കൂടുതല്‍കേസുകള്‍. 170 തൊണ്ടിവാഹനങ്ങള്‍ ലഹരികടത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തീവണ്ടിമാര്‍ഗവും ചെക്ക്‌പോസ്റ്റുകളിലൂടെയുമാണ് കൂടുതല്‍ ലഹരി ജില്ലയിലെത്തിയത്. മറുനാടന്‍തൊഴിലാളി ക്യാമ്പുകളിലൂടെയും വന്‍തോതിലുള്ള പുകയില ലഹരി പദാര്‍ഥങ്ങള്‍ പിടിച്ചെടുത്തിരുന്നു. അതിനായി 'ഓപ്പറേഷന്‍ ഭായ് ' പോലുള്ള പരിശോധനകളും നടന്നിരുന്നു. ഓണം -ക്രിസ്മസ് -പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായുള്ള പ്രത്യേക പരിശോധനകളും എക്‌സൈസ് നടത്തിയിരുന്നു.
© *NEWS 4 PALAKKAD*📰📶
(Online malayalam news portal)
Whatsapp ഗ്രൂപ്പിൽ add ചെയ്യാൻ താഴെക്കാണുന്ന നമ്പറിൽname place അയക്കുക.
📲+91 8089332768
Maximium share.
