നേര്‍ക്കുനേര്‍ വരാന്‍ ധൈര്യമില്ലാത്ത ഭീരുവാണ് മോദിയെന്ന് കെജ്‌രിവാള്‍*


*NEWS4⃣PALAKKAD*
(Online malayalam news portal)

*02/01/2017*
🔰📰

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീരുവാണെന്ന് വീണ്ടും ആവര്‍ത്തിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

ഹരിയാനയില്‍ റാലിക്കിടെ കേജരിവാളിനു നേര്‍ക്കു ഷൂ ഏറുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഞാന്‍ വീണ്ടും പറയുന്നു മോദി ഒരു ഭീരുവാണ്. ഇന്ന് അദ്ദേഹത്തിന്റെ അനുയായി എന്റെ നേര്‍ക്കു ഷൂ എറിഞ്ഞു.

നേര്‍ക്കുനേര്‍ നേരിടാന്‍ മോദിക്കു ധൈര്യമില്ല. മോദി അയുയായികളെ അയയ്ക്കുന്നു. മോദിജി, ഇത് ഞങ്ങള്‍ക്കും ചെയ്യാന്‍ കഴിയും.

പക്ഷേ ഞങ്ങളുടെ സംസ്‌കാരം അതിന് അനുവദിക്കുന്നില്ലെന്നും കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

തനിക്കു നേര്‍ക്കു ഷൂ എറിഞ്ഞാലും തന്റെ മന്ത്രിയുടെ ഓഫീസില്‍ റെയ്ഡ് നടത്തിയാലും, നോട്ട് അസാധുവാക്കലിനും സഹാറ-ബിര്‍ള ഇടപാടുകള്‍ക്കും പിന്നില്‍ മോദി നടത്തിയ അഴിമതിയെ കുറിച്ച് താന്‍ ഇനിയും തുറന്നുകാട്ടുമെന്നും കേജരിവാള്‍ പറഞ്ഞു.

നോട്ട് നിരോധനത്തിനെതിരെയുള്ള പ്രസംഗത്തിനിടെയാണ് ഹരിയാനയില്‍ അരവിന്ദ് കേജരിവാളിനു നേര്‍ക്കു യുവാവ് ഷൂ എറിഞ്ഞത്.

ഹരിയാനയിലെ റോഹ്തക്കില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യുമ്പോഴാണ് കേജരിവാളിനുനേര്‍ക്ക് യുവാവ് ഷൂ എറിഞ്ഞത് എറിഞ്ഞത്.

ഷൂ കെജ്‌രിവാളിന്റെ ശരീരത്തില്‍ കൊള്ളാതെ സ്റ്റേജില്‍ വീണു. ഷൂ എറിഞ്ഞയാളെ ഉടന്‍തന്നെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

ഷൂ എറിഞ്ഞതിന് പിന്നില്‍ മോദിയുടെ അനുയായികളാണെന്ന് കെജ്‌രിവാള്‍ ആരോപിച്ചു.

ഞങ്ങള്‍ക്കെതിരെ ഷൂ എറിയാം പക്ഷെ ഞങ്ങളുടെ മൂല്യങ്ങളെ തകര്‍ക്കാനാകില്ലെന്ന് കെജരിവാള്‍ പറഞ്ഞു.

ഇത് ആദ്യമായല്ല കേജരിവാളിനു നേര്‍ക്കു ഷൂ ഏറുണ്ടാകുന്നത്. ഏപ്രിലില്‍ പത്രസമ്മേളനത്തിനിടെ കേജരിവാളിനുനേര്‍ക്ക് യുവാവ് ഷൂ എറിഞ്ഞിരുന്നു.

© *NEWS 4 PALAKKAD*📰📶
(Online malayalam news portal)
Whatsapp ഗ്രൂപ്പിൽ add ചെയ്യാൻ താഴെക്കാണുന്ന നമ്പറിൽname place അയക്കുക.
📲+91 8089332768
Maximium share.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.