വീടുകള്‍ കയറി കോവിഡ് വാക്‌സിന്‍ നല്‍കാനാകില്ലെന്ന് കേന്ദ്രം.അംഗീകരിച്ച കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ മാത്രമായിരിക്കും കുത്തിവെപ്പു നടക്കുകയെന്നും കേന്ദ്രം വ്യക്തമാക്കി.
രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ ഉള്‍പ്പെടെ മൊബൈല്‍ വാഹനങ്ങളും മറ്റും ഉപയോഗിച്ച് മാസ് വാക്‌സിനേഷന്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ അറിയിക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതിനുളള മറുപടിയായി സമര്‍പ്പിച്ച 218 പേജുളള സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വിശദമാക്കിയത്.
![]() |
| വീടുകള്‍ കയറി കോവിഡ് വാക്‌സിന്‍ നല്‍കാനാകില്ലെന്ന് കേന്ദ്രം |
അംഗീകരിക്കപ്പെട്ട വാക്സിന്‍ കേന്ദ്രങ്ങളിലല്ലെങ്കില്‍ കുത്തിവെപ്പ് സ്വീകരിച്ച വ്യക്തിക്ക് എന്തെങ്കിലും അസ്വസ്ഥതകള്‍ ഉണ്ടാവുകയാണെങ്കില്‍ അത് സമയബന്ധിതമായി അഭിസംബോധന ചെയ്യുക ബുദ്ധിമുട്ടാണ്‌ആംബുലന്‍സുകള്‍ സമീപത്തുണ്ടെങ്കിലും തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലെത്താന്‍ താമസമുണ്ടായേക്കാം എന്നും കേന്ദ്രം വ്യക്തമാക്കി.
30 മിനിട്ട് നേരത്തേക്ക് വാക്സിന്‍ സ്വീകരിച്ച വ്യക്തിയെ നിരീക്ഷിക്കേണ്ടതുണ്ട്. ഒരു വീട്ടില്‍ മുപ്പതു മിനിട്ടിലധികം ചെലവഴിക്കുക എന്നുളളത് വാക്സിനേഷന്‍ ടീമിനെ സംബന്ധിച്ചിടത്തോളം അപ്രായോഗികമാണ്. അത് വാക്സിന്‍ യജ്ഞം വൈകിപ്പിക്കും. വാക്സിന്‍ പ്രത്യേക കാരിയറുകളില്‍ സൂക്ഷിക്കേണ്ടതുണ്ട്, വീടുകള്‍ തോറും കയറി ഇറങ്ങുകയാണെങ്കില്‍ അടിക്കടി ഇതുതുറക്കേണ്ടി വരുന്നത് വാക്സിന്റെ ഫലപ്രാപ്തിയെ ചിലപ്പോള്‍ ബാധിച്ചേക്കാം.
നിലവില്‍ കൊവിന്‍ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്താണ് വാക്‌സിനേഷന്‍ നടത്തുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഉള്‍പ്രദേശങ്ങളില്‍ ഉളളവര്‍ക്കും വാക്‌സിന്‍ നല്‍കാനുളള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. വാക്‌സിന്‍ സെന്ററുകളില്‍ മതിയായ സൗകര്യങ്ങള്‍ ഒരുക്കിയാണ് വാക്‌സിനേഷന്‍ പ്രക്രിയ നടത്തുന്നതെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
